Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marian Pilgrimage

Idukki

ഇ​ടു​ക്കി രൂ​പ​ത ആ​റാ​മ​ത് മ​രി​യ​ൻ തീ​ർ​ഥാ​ട​നം: സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു

രാ​ജാ​ക്കാ​ട്: ഇ​ടു​ക്കി രൂ​പ​ത​യി​ലെ മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ രാ​ജ​കു​മാ​രി ദൈ​വ​മാ​താ പ​ള്ളി​യി​ലേ​ക്കു​ള്ള ആ​റാ​മ​ത് കാ​ൽ​ന​ട തീ​ർ​ഥാ​ട​നം സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും. രൂ​പ​ത മ​രി​യ​ൻ തീ​ർ​ഥാ​ട​ന​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഏ​ബ്രഹാം പു​റ​യാ​റ്റ് ചെ​യ​ർ​മാ​നും മോ​ൺ. ജോ​സ് ന​രി​തൂ​ക്കി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റും ഫാ. ​മാ​ത്യു ക​രോ​ട്ടു​കൊ​ച്ച​റ​ക്ക​ൽ, ഫാ. ​ആ​ന്‍റ​ണി പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ ക​ൺ​വീ​ന​ർ​മാ​രു​മാ​യി നൂ​റു​പേ​ര​ട​ങ്ങി​യ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ പി​റ​വി​ത്തി​രു​നാ​ളി​നൊ​രു​ക്ക​മാ​യു​ള്ള എ​ട്ടു​നോ​മ്പി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് തീ​ർ​ഥാ​ട​നം ന​ട​ത്തു​ന്ന​ത്.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 9.30ന് ​രാ​ജാ​ക്കാ​ട് ക്രി​സ്തു​രാ​ജാ പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന തീ​ർ​ഥാ​ട​ന​ത്തി​ൽ രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കും.

തീ​ർ​ഥാ​ട​നം ഉ​ച്ച​യോ​ടെ രാ​ജ​കു​മാ​രി തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​മ്പോ​ൾ തൃ​ശൂ​ർ അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത ആ​ർ​ച്ച് ബി​ഷ​പ്പ് മാ​ർ ആ​ഡ്രൂ​സ് താ​ഴ​ത്ത് വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. തീ​ർ​ഥാ​ട​ക​രെ സ്വീ​ക​രി​ക്കാ​ൻ രാ​ജ​കു​മാ​രി​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

തീ​ർ​ഥാ​ട​ക​രാ​യി എ​ത്തു​ന്ന മു​ഴു​വ​ൻ വി​ശ്വാ​സി​ക​ൾ​ക്കും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം ചെ​യ്യും. രൂ​പ​ത​യു​ടെ ആ​ത്മീ​യ ഉ​ണ​ർ​വി​നും പൊ​തു​സ​മൂ​ഹ​ത്തി​ൽ ആ​ക​മാ​നം ന​ന്മ​യു​ടെ വ​ള​ർ​ച്ച​യ്ക്കും ഈ ​തീ​ർ​ഥാ​ട​നം വ​ഴി​യൊ​രു​ക്കു​മെ​ന്ന് മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ഫാ. ​ജോ​ബി മാ​താ​ളി​ക്കു​ന്നേ​ൽ ഫാ. ​ജി​ൻ​സ് കാ​ര​യ്ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up